കൊളംബൊ: കൊളംബോ ചാവേര്‍ ആക്രമണം , പാര്‍ലമെന്റ് ഉദ്യോഗസ്ഥന് പങ്കെന്ന് കണ്ടെത്തി. ഇതോടെ സ്ഫോടനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഈസ്റ്റര്‍ ദിവസത്തെ ഭീകരാക്രമണ പരമ്പരയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പരിഭാഷകനായ മുഹമ്മദ് നൗഷാദ് ജലാല്ദീന് എന്ന ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ഇയാളെ 90 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച പ്രത്യേക പൊലീസ് സംഘമാണ് കുറുങ്ങേലയില് വെച്ച് നൗഷാദ് ജലാല്ദീനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ 2006 മുതല്‍ പാര്‍ലമെന്റ് ജീവനക്കാരനാണ് ജലാല്ദീന് സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനായ സഹ്റാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. വെള്ളിയാഴ്ച അറസ്റ്റിലായ മൂന്നു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.’
Post Your Comments