Latest NewsIndia

മകൻ പിതാവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു

ഡൽഹി: മകൻ പിതാവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു.ഈസ്റ്റ് ഡൽഹിയിലെ ഷഹാദര ജില്ലയിലുള്ള ഫർഷ് ബസാർ ഏരിയയിലാണ് സംഭവം. അമൻ കുമാർ എന്ന 22 വയസുകാരനാണ് പ്രതി. പിതാവ് നിരന്തരം തർക്കമുണ്ടാക്കുന്നതാണ് കൊലപ്പെടുത്താനുണ്ടായ കാരണമെന്ന് പോലീസ് വ്യക്തമാക്കി.

48 വയസുള്ള പിതാവ് സന്ദേശ് കുമാറാണ് അരുംകൊലയ്ക്ക് ഇരയായത്.പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ അമൻ കുമാർ പിതാവിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സന്ദേശ് കുമാറിന്റെ സഹോദരങ്ങൾ പറയുന്നത്. ഇതിൽ അമന്റെ മാതാവിനു മറ്റു സഹോദരങ്ങൾക്കും പങ്കുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.സന്ദേശ് കുമാറിന്റെ പേരിലുള്ള വ്യാപാരസ്ഥാപനം തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും ആരോപിച്ചു.

മുൻ ധാരണ പ്രകാരം മറ്റു രണ്ടുമക്കളും പുറത്തുപോകുകയും അമൻ വീട്ടിലെത്തി അച്ഛന്റെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആരോപണം.പിതാവിനെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി നുറുക്കി നാലു ബാഗുകളിലാക്കിയ അമൻ ബാഗുകൾ ഒരു സുഹൃത്തിന്റെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ അമനെ കയ്യോടെ പിടികൂടി പോലീസിലേൽപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button