Latest NewsUAEGulf

പൗരന്‍മാരുടെ മോചനം; യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണ കൊറിയ

ലിബിയയില്‍ വെച്ച് തട്ടികൊണ്ടുപോയ ദക്ഷിണ കൊറിയന്‍ പൗരന്‍മാരെ വിട്ടയുക്കന്നതില്‍ മുന്‍കയ്യെടുത്ത യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബില്‍ സെയ്ദുമായും
സായുധ സേനയിലെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു.

ദക്ഷിണകൊറിയന്‍ പൗരന്‍മാരെ വിട്ടയ്കകാന്‍ യു.എ.ഇ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഈ മാസത്തിന്റെ തുടക്കത്തിലായിരുന്നു മൂന്ന് ഫിലിപ്പീന്‍ പൗരന്‍മാരെയും ദക്ഷിണകൊറിയന്‍ പൗരനെയും ലിബിയയുടെ സായുധസേന തട്ടികൊണ്ട് പോയത്.

ലിബിയന്‍ നാഷണല്‍ ആര്‍മിയുമായി യുഎഇ നടത്തിയ ഏകോപന പരിപാടികളിലൂടെയാണ് തടവുകാരെ പെട്ടന്നുതന്നെ മോചിപ്പിക്കാനായതെന്നും അതില്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും, യു എ ഇ യുടെ വിദേശകാര്യമന്ത്രാലയത്തിന്റെയും അന്താരാഷ്ട്ര വിഭാദത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണെന്നും ദക്ഷിണകൊറിയ അറിയിച്ചു. പടിഞ്ഞാറന്‍ ലിബിയയിലെ ചിലസായുധ സംഘങ്ങള്‍ ഇത്തരത്തില്‍ തട്ടികൊണ്ടു പോയ പൗരന്‍മാരെ കഴിഞ്ഞവര്‍ഷം അബുദാബിയിലേക്ക് നാടുകടത്തിയതായും സംശയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button