കാഠ്മണ്ഡു: രണ്ടാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി നേപ്പാള്‍ സ്വദേശി കാമി ഋത ഷെര്‍പ്പ. ചൊവ്വാഴ്ച 24-ാം തവണയും എവറസ്റ്റ് കയറിയാണ് കാമി റിക്കാര്‍ഡ് ബുക്കില്‍ തന്റെ പേര് ഒന്നുകൂടി തിരുത്തി എഴുതിയത്. രാവിലെ ആറരയോടെ നേപ്പാള്‍ വശത്തുനിന്നാണ് കാമി എവറസ്റ്റിനു മുകളിലെത്തിയത്. മേയ് പതിനഞ്ചിന് കാമി 23-ാം തവണ എവറസ്റ്റില്‍ എത്തിയിരുന്നു. രണ്ടു ദശകത്തോളമായി എവറസ്റ്റ് ആരോഹകര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുകയാണ് ഷെര്‍പ്പ. സൊലുകുംഭു ജില്ലയിലെ താമെ സ്വദേശിയാണ് കാമി.
കാഞ്ചന്‍ജംഗ, ചൊ ഒയു, ലോട്സെ, അന്നപുര്‍ണ തുടങ്ങിയ കൊടുമുടികള്‍ ഇതിനകംതന്നെ കാമി കീഴടക്കിക്കഴിഞ്ഞു. 1994-ല്‍ 24 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കാമി ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. അമേരിക്ക കേന്ദ്രമായ ആല്‍പൈന്‍ അസെന്റ്സ് കന്പനിക്കു വേണ്ടിയാണ് കാമി ഗൈഡായി ജോലി ചെയ്യുന്നത്. നേപ്പാളിലെ പര്‍വത മേഖലയില്‍ ജീവിക്കുന്ന പ്രത്യേക ഗോത്രവര്‍ഗമാണ് കാമി ഉള്‍പ്പെടുന്ന ഷെര്‍പ്പകള്‍.
Post Your Comments