KeralaLatest News

മുമ്പ് നടത്തിയ പരീക്ഷകള്‍ റദ്ദാക്കി വീണ്ടും രണ്ട് പരീക്ഷകള്‍ നടത്താനൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: മുമ്പ് നടത്തിയ പരീക്ഷകള്‍ റദ്ദാക്കി വീണ്ടും രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പി.എസ്‌സി. ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്നാണ് രണ്ടു പരീക്ഷകള്‍ വീണ്ടും നടത്താന്‍ പി.എസ.്‌സി തീരുമാനിച്ചിരിക്കുന്നത്.. എക്സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് പരീക്ഷ. ഒന്നര വര്‍ഷം മുന്‍പ് നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പി .എസ് .സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ചിതലരിച്ചത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button