ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്നും വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം എക്‌സിറ്റ് പോളുകള്‍ ശ്രമിക്കുന്നത് ആത്മവിശ്വാസം തകര്‍ക്കാനാണ്. അതിൽ നിരാശരാകരുത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അവയുടെ നിരീക്ഷണം തുടരണം. ഫലപ്രഖ്യാപന ദിവസവും കൂടുതല്‍ കരുതല്‍ വേണമെന്നും അവർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളില്‍ തിരിമറി നടക്കുന്നതായി മര്‍സാപുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലളിതേഷ് ത്രിപാഠി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌ട്രോങ് റൂമുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രിയങ്ക ഗാന്ധി നിർദേശിച്ചിരിക്കുന്നത്.
Post Your Comments