
ബെംഗളൂരു : ബൈക്കില്‍ പാഞ്ഞ കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് വെടിവെച്ചുവീഴ്ത്തി. ബെംഗളൂരുവിലാണ് സംഭവം. ബൈക്കിലെത്തി മാലപൊട്ടിക്കുന്ന കുപ്രസിദ്ധ ബാവറിയ സംഘത്തിലെ 2 പേരെയാണ് സോളദേവനഹള്ളിയില്‍ പൊലീസ് മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തി പിടികൂടിയത്. കഴിഞ്ഞ ദിവസം 2 യുവതികളുടെ മാല പൊട്ടിച്ചു കടക്കാന്‍ ശ്രമം നടത്തുന്നതിനിടെ കരണ്‍, സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതികള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് പട്രോള്‍ സംഘം പിന്തുടര്‍ന്നു ഇവരെ തടഞ്ഞു നിര്‍ത്തി. പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമം നടത്തിയപ്പോഴാണ് മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ബാവറിയ സംഘങ്ങളാണെന്നു കണ്ടെത്തി. മാലപൊട്ടിക്കലിനു പുറമേ കൊലപാതകം, കവര്‍ച്ച തുടങ്ങിയവയ്ക്കും ബാവറിയ സംഘത്തിനെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്.
Post Your Comments