ഡൽഹി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷീദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് രാജീവ് ഗാന്ധിയെ ആദരിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും മുൻ പ്രധാനമന്ത്രിയെ ഓർമ്മിച്ചു.
Tributes to former PM Shri Rajiv Gandhi on his death anniversary.
— Narendra Modi (@narendramodi) May 21, 2019
കോൺഗ്രസ് അധ്യക്ഷ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജീവ് ഗാന്ധിയെ അടക്കം ചെയ്ത വീർമി ഭൂമിയിലെത്തി പ്രാർത്ഥന നടത്തുകയുണ്ടായി.മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും ഗാന്ധി കുടുംബത്തിനു പുറമേ വീർമി ഭൂമിയിലെ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Solemnly and very fondly remembering former Prime Minister Rajiv Gandhi on his death anniversary
— Mamata Banerjee (@MamataOfficial) May 21, 2019
1991 ൽ ശ്രീലങ്കൻ തമിഴ് സംഘത്തിന്റെ ഒരു വനിതാ പ്രവർത്തകയുടെ ചാവേർ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂർ പട്ടണത്തിൽ നടന്ന റാലിയിൽവെച്ചാണ് സംഭവം നടന്നത്. അദ്ദേഹത്തിന്റെ ചരമ വാർഷികവും ഭീകരവിരുദ്ധ ദിനമായി ആചരിക്കുന്നുണ്ട്.
Post Your Comments