Latest NewsKerala

കേരളത്തിലേക്ക് കഞ്ചാവ് കടത്ത് ; നാലുപേര്‍ പിടിയിൽ

കൊല്ലങ്കോട്: കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലംഗ സംഘത്തെ കൊല്ലങ്കോട് എക്സൈസ് സംഘം പിടികൂടി.തമിഴ്നാട്ടില്‍നിന്നുമാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രണ്ട് വ്യത്യസ്തസംഭവങ്ങളിലായി പിടിയിലായ ഇവരുടെ പക്കല്‍ നിന്നും 2.3 കിലോഗ്രാം കഞ്ചാവ് പിടികൂടി . ഇരഞ്ഞിമന്ദത്തിനടുത്ത് തിങ്കളാഴ്ച വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആദ്യകേസില്‍ പിടിയിലായ അങ്കമാലി കൊല്ലംപറമ്ബില്‍ കണ്ണന്‍ (22), അങ്കമാലി പുല്ലരിയില്‍ ആല്‍ബിന്‍ (22) എന്നിവരില്‍നിന്ന് രണ്ട് കിലോ കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. രണ്ടാമത് അറസ്റ്റിലായ വടക്കഞ്ചേരി അമ്ബലപ്പാട്ട് അരവിന്ദ് (22), ചേലക്കര തലപ്പള്ളിയില്‍ നീരജ് (22) എന്നിവരില്‍നിന്ന്‌ 300 ഗ്രാം കഞ്ചാവ് പിടികൂടിയത്.

shortlink

Related Articles

Post Your Comments


Back to top button