
മസ്കറ്റ്: ഒമാനിൽ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള പ്രളയവും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രളയത്തിലകപ്പെട്ട് കാണാതായ ആറ് ഇന്ത്യാക്കാര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചു വരികയാണ്. വാരാന്ത്യമായതിനാല്‍ കുടുംബവുമായി ഇബ്രയില്‍ നിന്നും വാദി ബാനി ഖാലിഡില്‍ എത്തിയതായിരുന്നു ഹൈദരാബാദ് സ്വദേശികളായ ആറംഗ കുടുംബം.
ഇബ്രയിലെ ഒരു സ്വകാര്യാ ആരോഗ്യ സ്ഥാപനത്തില്‍ , ഫര്‍മസിസ്റ് ആയി ജോലി ചെയ്തു വരുന്ന സര്‍ദാര്‍ ഫസല്‍ അഹമ്മദ് പത്താന്‍ന്റെ ഭാര്യയും മക്കളുമാണ് ഒഴുക്കില്‍ പെട്ടത് . ഇവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസമായ ഇന്നും തുടരുകയാണ്.
Post Your Comments