ബാഗ്ദാദ് :അമേരിക്കന്‍ എംബസിയെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനത്തെ അമേരിക്കന്‍ എംബസിക്കടുത്താണ് റോക്കറ്റ് പതിച്ചത്. അമേരിക്കന്‍ സൈനികരുടെ താവളത്തിനോട് ചേര്‍ന്ന് സായുധ സംഘങ്ങള്‍ നില്‍ക്കുന്ന ചിത്രവും ലഭിച്ചു. ഇക്കാര്യത്തില്‍നടപടി വേണമെന്ന് അമേരിക്ക ഇറാഖിനോട് ആവശ്യപ്പെട്ടു.
ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്കയുടെ ആരോപണം. അതേസമയം, ഇറാഖ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ആക്രമണ സാധ്യത മുന്നില്‍ കണ്ട് ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയിലെ ഉദോഗസ്ഥരെ തിരിച്ചുവിളിച്ചിരുന്നു. ഇറാന് പിന്തുണയുള്ള സായുധ സംഘങ്ങളാണ് ആക്രമണം നടത്താന്‍ ശ്രമിക്കുന്നതെന്ന് അമേരിക്ക പറയുന്നു. സുരക്ഷ നല്‍കാന്‍ ഇറാഖ് സൈനികര്‍ക്ക് സാഢിച്ചില്ലെങ്കില്‍ അമേരിക്ക കൂടുതല്‍ സൈനികരെ ഇറക്കുമെന്നും മൈക്ക് പോംപിയോ മുന്നറിയിപ്പ് നല്‍കി.
കത്യുഷ റോക്കറ്റാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഗ്രീന്‍ സോണിന് മധ്യ ഭാഗത്തായിട്ടാണ് റോക്കറ്റ് പതിച്ചതെന്ന് ഇറാഖ് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തിരിച്ചറിയപ്പെടാത്ത സൈനികരുടെ മൃതദേഹങ്ങള്‍ സംസ് കരിക്കുന്ന മൈതാനത്തിനത്തോട് ചേര്‍ന്നാണ് റോക്കറ്റ് വീണത്.
Post Your Comments