മുംബൈ: പരുക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ യാദവ് ടീമില്‍ തിരിച്ചെത്തി. മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ മാറ്റമില്ലെന്ന് ഉറപ്പായി. കേദര്‍ ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച ലഭിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും സംതൃപ്തരാണെന്നും പ്രസാദ് അറിയിച്ചു. 22 നു ഇംഗ്ലണ്ടിലേക്ക് പോകുന്ന ടീമിനൊപ്പം ജാദവ് ചേരും. ദക്ഷിണാണാഫ്രിക്കക്കെതിരെ നടക്കുന്ന ആദ്യ മത്സരത്തില്‍ അദ്ദേഹം കളിക്കുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments