മസ്‌കറ്റ് : ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നും കനത്ത മഴ. കനത്ത മഴയെതുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ ഒമാനില്‍ കാണാതായി. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദിയിലാണ് അപകടമുണ്ടായത്. ഏഴംഗ സംഘത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
നാട്ടില്‍ നിന്ന് വിസിറ്റിങ് വിസയിലെത്തിയ പിതാവും മാതാവുമായി ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കുടുംബം വാദി ബനീ ഖാലിദില്‍ എത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ പൊലീസും സിവില്‍ ഡിഫന്‍സും പ്രദേശവാസികളും ചേര്‍ന്ന് കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഇബ്രയിലെ ഇബ്‌നുഹൈതം ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് സര്‍ദാര്‍ ഖാന്റെ കുടുംബമാണ് ദുരന്തത്തില്‍ പെട്ടത്. സര്‍ദാര്‍ ഖാന്റെ പിതാവ് ഖാന്‍ ഖൈറുല്ല സത്താര്‍, മാതാവ് ഷബ്‌ന ബീഗം ഖൈറുല്ല, ഭാര്യ അര്‍ഷി ഖാന്‍, മകള്‍ സിദ്‌റ ഖാന്‍, സൈദ് ഖാന്‍, നൂഹ് ഖാന്‍ എന്നിവരെയാണ് കാണാതായത്. സര്‍ദാര്‍ ഖാന്‍ മരത്തില്‍ പിടിച്ചുകയറിയാണ് രക്ഷപ്പെട്ടത്. വാദി ബനീഖാലിദ് മേഖലയിലാണ് ഏറ്റവുമധികം മഴ പെയ്തത്. വാദി ബനീ ഖാലിദിലെ മസ്‌റ മേഖലയില്‍ വീട്ടിനുള്ളില്‍ മഴ വെള്ളം കയറിയതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ 12 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
Post Your Comments