കൊച്ചി: ദിവസേന മസ്ക്കറ്റിലേക്കും, അബുദാബിയിലേക്കും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സർവീസ് ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ഈ മാസം 30 ന് ആരംഭിക്കുന്ന സര്‍വീസുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ചു. കണ്ണൂരില്‍ നിന്നു മസ്കറ്റിലേക്കും, അബുദാബിയിലേക്കും സര്‍വീസുകള്‍ ആരംഭിച്ചതു മുതല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ദിനം പ്രതിയുള്ള സേവനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യപ്രകാരം രണ്ടു ഭാഗങ്ങളിലേക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയതില്‍ സന്തുഷ്ടരാണെന്ന് ഗോ എയര്‍ പ്രതികരിച്ചു.
വിമാനം രാത്രി 8.55 ന് പുറപ്പെട്ട് മസ്ക്കറ്റില്‍ നിന്നു പുലര്‍ച്ചെ 5.10 ന് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് . കണ്ണൂരില്‍ നിന്ന് വൈകുന്നേരം 6.45 നാണ് അബുദാബിയിലേക്കുള്ള സര്‍വീസ്. തിരിച്ച് അബുദാബിയില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 3.45 ന് കണ്ണൂരിലെത്തും.
Post Your Comments