ന്യൂഡല്‍ഹി : ഓട്ടോ നിരക്ക് കുത്തനെ ഉയര്‍ന്നു . തെരഞ്ഞെടുപ്പ് ചട്ടലംഘനം മാറിയാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഓട്ടോ യാത്രാ നിരക്കു 18 ശതമാനം വര്‍ധിപ്പിക്കാന്‍ മാര്‍ച്ചിലാണു ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചത്.
കിലോമീറ്ററിനു 1.50 രൂപയാണു വര്‍ധിപ്പിച്ചത്. നേരത്തെ 2 കിലോമീറ്ററിന് 25 രൂപയായിരുന്നു കുറഞ്ഞ നിരക്കെങ്കില്‍ ഇതു 1.5 കിലോമീറ്ററിനു 25 രൂപയാക്കി. കിലോമീറ്ററിന് 8 രൂപയായിരുന്നത് ഇനി മുതല്‍ 9.5 രൂപയാകും. തലസ്ഥാന നഗരത്തിലെ 90,000 ഓട്ടോറിക്ഷകള്‍ക്കാണു നിരക്കു വര്‍ധനയുടെ പ്രയോജനം ലഭിക്കുക.
എന്നാല്‍ ഉയര്‍ന്ന മെട്രോ, ഓട്ടോ നിരക്കുകള്‍ സാധാരണക്കാരെ ഏറെ ബാധിക്കുമെന്ന് സാധാരണക്കാര്‍ ആശങ്കപ്പെടുന്നു. ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഉപയോഗിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. നിരക്കു വര്‍ധിപ്പിച്ചാലും ഉയര്‍ന്ന നിരക്കു വാങ്ങിയാകും ഇവര്‍ സവാരി നടത്തുകയെന്നും മീറ്റര്‍ സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.
Post Your Comments