Latest NewsIndia

നടന്‍ സിദ്ധിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവനടി

തിരുവനന്തപുരം•നടന്‍ സിദ്ധിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍. 2016 ല്‍ തിരുവനന്തപുരം നിള തീയറ്ററില്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ നടക്കുന്നതിനിടെ സിദ്ധിഖ് ലൈംഗികമായി അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എഎംഎംഎയുടെ പ്രതികരണമറിയിക്കാനെത്തിയ സിദ്ധീക്കിൻ്റെയും നടി കെപിഎസ്‌സി ലളിതയുടെയും പത്ര സമ്മേളന വീഡിയോ പങ്കു വെച്ചു കൊണ്ടാണ് രേവതിയുടെ പോസ്റ്റ്‌.

‘ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. ഈ നടന്‍, സിദ്ധീക്ക് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ വെച്ച് എന്നെ ലൈംഗികമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്. ഇതേ കാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍ എങ്ങനെയാണ് സിദ്ധീക്ക് നിങ്ങള്‍ പ്രതികരിക്കുക? വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂസിസി പോലത്തെ ഒരു സംഘടനയ്‌ക്കെതിരെ വിരല്‍ ചൂണ്ടാല്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ചുനോക്കൂ. ഉളുപ്പ് ഉണ്ടോ? സ്വയം മാന്യന്‍ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ ഒക്കെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കണം.’- രേവതി ഫേസ്ബുക്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ പറയുന്നു.

https://www.facebook.com/revathy.sampath.16/posts/2024511337858588

shortlink

Post Your Comments


Back to top button