Latest NewsUAEGulf

ആറാം വയസ്സിൽ നോമ്പ് ആചരിച്ച് യു.എ.ഇ യിൽ ഒരു മലയാളി പെൺകുട്ടി

അബുദാബി:ആറ് വയസ് മാത്രമാണ് അലീന ഖാന്റെ പ്രായം. പക്ഷെ പ്രായം ഒരു തടസ്സമായി കാണാതെ വിശുദ്ധ റമദാൻ മാസത്തിൽ മാതാപിതാക്കൾക്കൊപ്പം നോമ്പെടുക്കുകയാണ് ഈ കൊച്ചു മിടുക്കി. അബുദാബിയിലെ കേംബ്രിഡ്‌ജ്‌ സ്‌കൂളിലെ വിദ്യാർഥിനിയാണ് അലീന.

ഇതാദ്യമായാണ് അലീന വൃതം അനുഷ്ഠിക്കുന്നത്. ഇത്ര ചെറിയ പ്രായത്തിൽ മകൾ നോമ്പ് എടുക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. അടുത്ത വർഷം മുതൽ മതി എന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാൽ അലീനയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ വർഷം തന്നെ നോമ്പ് ആചരിക്കുന്നത്.
നോമ്പ് തന്നെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നും താനിത് ഏറെ ഇഷ്ട്ടപെടുന്നുണ്ടെന്നും പെൺകുട്ടി പറയുന്നു. പാതി ദിവസത്തെ നോമ്പാണ് എടുക്കുന്നത്. ഉച്ചക്ക് ശേഷം താൻ ഭക്ഷണ പാനീയങ്ങൾ പൂർണ്ണമായി ഉപേക്ഷിച്ചെന്നും പിന്നീട് നോമ്പ് തുറ സമയത്ത് മാത്രമാണ് ആഹാരം കഴിക്കാറുള്ളതെന്നും അലീനഖാൻ കൂട്ടിച്ചേർത്തു. റമദാൻ മാസക്കാലം കൂടുതൽ മത പഠനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി കൂടി മാറ്റി വയ്ക്കാനാണ് കുട്ടിയുടെ തീരുമാനം.

പ്രാർത്ഥന, വൃതം, ഈമാൻ, സക്കാത്ത്, തുടങ്ങിയ ഇസ്ലാം മതത്തിന്റെ അഞ്ച് ധർമ്മങ്ങളെ കുറിച്ച് താൻ ബോധമതിയാണെന്നും കുട്ടി പറഞ്ഞു. ചെറിയ പ്രായത്തിലെ കാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകുന്നതിന് നിരവധി അംഗീകാരങ്ങളും അലീന ഖാനെ തേടിയെത്തുന്നുണ്ട്. യു എ ഇ സമൂഹത്തിനിടയിൽ ഇപ്പോൾ ചർച്ചാ വിഷയമായിക്കഴിഞ്ഞു ഈ പെൺകുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button