ചെന്നൈ : സേലത്തെ ട്രെയിന്‍ കവര്‍ച്ചയ്ക്ക് പിന്നിലെ കവര്‍ച്ച സംഘം പിടിലായി. മംഗളുരു മെയിലുള്പ്പെടെ സേലം വഴി കടന്നുപോയ പത്തിലധികം ട്രെയിനുകളില്‍ നടന്ന കവര്‍ച്ചയ്ക്കു പിന്നില്‍ സ്ഥിരം മോഷണ സംഘമെന്നു റെയില്‍വേ പൊലീസ്. കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര സോലാപൂര്‍ സ്വദേശികളായ നാലു പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളിലൊരാള്‍ ഒരു കാല് നഷ്ടപ്പെട്ടതു കാരണം കൃത്രിമ കാല് ഉപയോഗിക്കുന്നയാളാണ്.
നേരത്തെ ട്രെയിനിലെ കവര്ച്ചയ്ക്കിടെയാണു ഇയാള്‍ക്കു കാല് നഷ്ടപ്പെട്ടതെന്നു പൊലീസ് അറിയിച്ചു. ബാലാജി ശങ്കര്‍ ഷിന്‍ഡെ (50), ധാനാജി മന്മത് ഷിന്‍ഡെ ( 20), സുനില്‍ മന്മത് ഷിന്‍ഡെ ( 21), പപ്പു ഈശ്വര്‍ പവാര്‍ ( 25) എന്നിവരെയാണു കോയമ്പത്തൂരില്‍ നിന്നു റെയില്‍വേ പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇതില്‍ ബാലാജി ശങ്കര്‍ ഷിന്‍ഡെയാണു കാല് നഷ്ടപ്പെട്ടതു കാരണം കൃത്രിമ കാല് ഉപയോഗിക്കുന്നത്.
സേലം -ഈറോഡ് പാതയില്‍ മാവേലി പാളയത്തിനു സമീപം റെയില്‍വേ പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചു പോകുന്നതു മുതലെടുത്താണു സംഘം മോഷണം നടത്തിയത്. മേയ് 4, 5 തീയതികളിലായി 12 കവര്‍ച്ചാ കേസുകളാണു ഇവിടെ നിന്നു റിപ്പോര്‍ട്ട് ചെയ്തത്.ആകെ 53 പവന് മോഷണം പോയി. മംഗലാപുരം മെയിലില്‍ സഞ്ചരിച്ചിരുന്ന മൂന്നു മലയാളികളും കവര്ച്ചക്കിരയായിരുന്നു.
Post Your Comments