CricketLatest NewsSports

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ തുറുപ്പ് ചീട്ട് ഈ വെടിക്കെട്ട് ബാറ്റ്സ്മാൻ

ഇംഗ്ലണ്ടിലേക്ക് ലോകകപ്പ് പ്രതീക്ഷകളുമായി വിമാനം കയറുന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഒട്ടേറെ താരങ്ങളുണ്ട്.വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, ഹർദിക് പാണ്ഡ്യാ, എം എസ് ധോണി തുടങ്ങിയവർ രാജ്യത്തിന്റെ സൂപ്പർ താരങ്ങളായാണ്. എന്നാൽ ഇവരാരുമല്ല ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ഭാഗ്യതാരം മറ്റൊരാളാണ്, ഓപ്പണിങ് ബാറ്സ്മാൻ ശിഖർ ധവാൻ. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ബാറ്റ്സ്മാന്‍മാരില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ശരാശരിയും മികച്ച സ്ട്രൈക്ക് റേറ്റും കൂടുതൽ സെഞ്ചുറിയും ധവാന്റെ പേരിലാണ്. 65.07 റൺസ് ശരാശരിയിൽ 101.04 സ്ട്രൈക്ക് റേറ്റോടെയാണ് ഇദ്ദേഹം ഇംഗ്ലണ്ടിൽ ബാറ്റ് വീശിയിട്ടുള്ളത്. 3 സെഞ്ചുറികളും താരം സ്വന്തം പേരിൽ ഇംഗ്ലണ്ട് മണ്ണിൽ കുറിച്ചിട്ടുണ്ട്.

2013 ലും 2017ലും ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകളിൽ ധവാനായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇതിൽ 2013ൽ ടൂർണമെന്റിലെ താരവുമായി.

shortlink

Post Your Comments


Back to top button