മുംബൈ: ബിജെപിയ്ക്ക് അനുകൂലമായ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിപ്പ്. സെൻസെക്സ് 962.12 പോയിന്റ് ഉയർന്ന് 38,892.89ലും നിഫ്റ്റി 286.95 പോയിന്റ് ഉയർന്ന് 11,694.10ലും ആണ് വ്യാപാരം തുടരുന്നത്. ബാങ്കിങ്, സാമ്പത്തിക സർവീസുകൾ, ഓട്ടോ, മെറ്റൽ ഓഹരികളാണ് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്കാണ് ഭൂരിപക്ഷം.
Post Your Comments