ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ക്രിക്കറ്റ് ലോകത്തിനും ആരാധകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നത്. കാന്‍സര്‍ ബാധിച്ച് പാക് ക്രിക്കറ്റര്‍ ആസിഫ് അലിയുടെ രണ്ട് വയസ് പ്രായമുള്ള മകള്‍ നൂര്‍ ഫാത്തിമ മരിച്ചു. യു.എ.ഇയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മകളുടെ മരണ വാര്‍ത്ത കേട്ട താരം ഇംഗ്ലണ്ട് പരമ്പരക്കിടെ നാട്ടിലേക്ക് മടങ്ങി.
ISLU family pays its deepest condolences to @AasifAli2018 on the tragic loss of his daughter. Our thoughts and prayers go out to Asif & his family. Asif is a great example of strength & courage. He is an inspiration to us.
— Islamabad United (@IsbUnited) May 19, 2019
മകളുടെ മരണത്തില്‍ പാക് വിദേശ കാര്യ മന്ത്രി അനുശോചനം രേഖപ്പെടുത്തി. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമബാദ് യുണൈറ്റഡിന്റെ താരമാണ് ആസിഫ്. നൂര്‍ ഫാത്തിമയുടെ മരണം സ്ഥിരീകരിച്ച ഇസ് ലാമാബാദ് യുണൈറ്റഡ് ട്വീറ്റ് ചെയ്തു. ആസിഫ് കരുത്തിന്റെ പ്രതീകമാണെന്നും എല്ലാവര്‍ക്കും പ്രചോദനമാണെന്നും ട്വീറ്റില്‍ പറയുന്നു.
My daughter is fighting the stage IV cancer and we are taking her to US for her treatment. A big shout out to @usembislamabad and @USCGLahore for issuing the visa to us within an hour. Special thanks to Mike, Elizabeth, Tanveer & @TalhaAisham Bhai. Keep my princess in your Duas!
— Asif Ali (@AasifAli45) April 22, 2019
ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ആസിഫ് അലിയും പാകിസ്താന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇന്നലെ പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ ആസിഫ് അലിയും കളിച്ചിരുന്നു. പിന്നാലെയാണ് മരണവാര്‍ത്ത എത്തുന്നത്. മകള്‍ കാന്‍സര്‍ ബാധിതയായി കഴിയുകയാണെന്നും ചികിത്സക്കായി അമേരിക്കയിലേക്ക് മാറ്റുകയാണെന്നും ആസിഫ് അലി കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments