കൊച്ചി: യാത്രക്കാരെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ ഏഴു പേരെയും ആക്രമണത്തിനിരയായ അജയഘോഷ് തിരിച്ചറിഞ്ഞു. എറണാകുളം സബ്ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് തിരിച്ചറിഞ്ഞത്. പ്രതികളായ ജയേഷ്, രാജേഷ്, ജിതിന്, അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവരെയാണ് അജയഘോഷ് തിരിച്ചറിഞ്ഞത്.കഴിഞ്ഞ മാസം 21ന് പുലര്‍ച്ചെയാണ് സുരേഷ് കല്ലട ബസിലെ മൂന്ന് യാത്രക്കാരെ ജീവനക്കാര്‍ വൈറ്റിലയില്‍ മര്‍ദിച്ചത്. മൂന്ന് പേര്‍ക്കാണ് കല്ലട ബസില്‍ വച്ച് മര്‍ദ്ദനമേറ്റത്. പ്രതികളെ അറസ്റ്റ് ചെയ്ത് എറണാകുളം സബ്ജയിലിലേക്കാണ് മാറ്റിയത്.
Post Your Comments