തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കൊച്ചുവേളി–കാസർകോട് വേഗറെയിൽപാതയെക്കുറിച്ചുള്ള സാധ്യതാപഠന റിപ്പോർട്ട് പുറത്ത്. പദ്ധതി സാമ്പത്തികമായി ലാഭകരമാണെന്നും പ്രായോഗികമാണെന്നുമാണ് പദ്ധതിയുടെ കൺസൽറ്റന്റായ ഫ്രഞ്ച് കമ്പനി സിസ്ട്രയുടെ റിപ്പോർട്ട്. 531 കിലോമീറ്റർ നീളുന്ന പുതിയ ഇരട്ടപാതകളിലായി മണിക്കൂറിൽ 130– 180 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ സഞ്ചരിക്കും. കൊച്ചുവേളിയിൽ നിന്നു 4 മണിക്കൂർ കൊണ്ടു കാസർകോട് എത്താൻ കഴിയും.
തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളെ പദ്ധതിയുമായി ബന്ധിപ്പിക്കാമെന്നും പ്രതിവർഷം മുടക്കുമുതലിന്റെ 6% വരുമാനം നേടാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു കീഴിൽ കേരള റെയിൽവേ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) രൂപീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ 56,000 കോടി രൂപയാണു പദ്ധതിച്ചെലവ്. ജനസാന്ദ്രത കുറഞ്ഞ മേഖലയിലൂടെ പാത കടന്നുപോകുന്ന തരത്തിലാണു അലൈൻമെന്റ് എന്നതിനാൽ കുടിയൊഴിപ്പിക്കുന്നതും കുറവായിരിക്കും.
Post Your Comments