തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ഉണ്ടായ വരള്‍ച്ച കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. മഹാരാഷ്ട്രയിലെ വരള്‍ച്ച നേരിടാന്‍ നടപടികളില്ലാത്തത് ടാങ്കര്‍ മാഫിയകളുടെ ഇടപെടല്‍ മൂലമാണെന്നും തന്റൈ സത്യസന്ധമായ പഠനങ്ങളെ രാഷ്ട്രീയക്കാര്‍ ഭയക്കുകയാണെന്നും ഗാഡ്ഗില്‍ പറഞ്ഞു.
വരള്‍ച്ച വിറ്റ് കാശാക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുള്ളിടത്തോളം കാലം മഹാരാഷ്ട്ര സമൃദ്ധിയിലേക്ക് മടങ്ങില്ലെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ വളര്‍ച്ച കേരളത്തിനുള്ള മുന്നറിയിപ്പാണ്. ഇന്നത്തെ മഹാരാഷ്ട്ര നാളത്തെ കേരളമാകാം. ഭൂഗര്‍ഭ ജലം കണക്കില്ലാതെ ഊറ്റുന്ന, മഴവെള്ളം കടലിലേക്കൊഴുക്കുന്ന കേരളവും വരള്‍ച്ചയെ കരുതിയിരിക്കണമെന്ന് മഹാപ്രളയം പ്രവചിച്ച മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.
വരള്‍ച്ചയുണ്ടാക്കിയതും ഈ സ്ഥിതി നിലനിര്‍ത്തുന്നതും പ്രകൃതിയല്ല, മനുഷ്യരാണ്. ടാങ്കര്‍ മാഫിയയും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഒരു ഭാഗത്ത്. കുടിവെള്ളത്തിനായി കാത്തിരുന്ന് ദാഹിച്ചുവലയുന്ന ഗ്രാമങ്ങളും കൃഷി നശിച്ച് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും മറുവശത്ത്. നാടുണങ്ങുമ്പോള്‍ പരിഹാരമാര്‍ഗ്ഗങ്ങളങ്ങിയ ശാസ്ത്രീയ പഠനങ്ങള്‍ സര്‍ക്കാരിന് ആവശ്യമില്ലെന്നും മാധവ് ഗാഡ്ഗില്‍ പറയുന്നു. വരള്‍ച്ച രൂക്ഷമാകുമ്പോള്‍ ടാങ്കര്‍ ഉടമകള്‍ക്ക് ഇഷ്ടംപോലെ പണംകിട്ടും. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രമുഖരാണ് ടാങ്കറുകളുടെ ഉടമകള്‍. ടാങ്കര്‍ മാഫിയയാണ് മഹാരാഷ്ട്ര ഭരിക്കുന്നതെന്നും അതുകൊണ്ടുതന്നെ വരള്‍ച്ച മറികടക്കാന്‍ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കണ്ടെത്തലുകള്‍ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തുന്നതിനാല്‍ ഇപ്പോള്‍ ആരും തന്നോട് അഭിപ്രായം തേടാറില്ലെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
Post Your Comments