Latest NewsSports

ഇറ്റാലിയൻ ഓപ്പൺ: പുരുഷവിഭാഗത്തിൽ നദാൽ ചാമ്പ്യൻ, വനിതകളിൽ പ്ലിസ്‌കോവ

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസിൽ റാഫേല്‍ നദാലിന് കിരീടം. ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജോകോവിച്ചിനെ തോല്‍പിച്ചാണ് നദാല്‍ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു നദാൽ ജോക്കോവിച്ചിനെ തോൽപ്പിച്ചത്. സ്‌കോര്‍ 6-0, 4-6, 6-1.

ആദ്യ സെറ്റ് ഒരു ഗെയിം പോലും വിട്ടുനല്‍കാതെ സ്പാനിഷ് താരം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ജോകോവിച്ച് 6-4ന് തിരികെ വന്നു. എന്നാൽ മൂന്നാം സെറ്റില്‍ നദാല്‍, ജോകോവിച്ചിന് വിട്ടുകൊടുത്തത് ഒറ്റ പോയിന്റ് മാത്രമാണ്. രണ്ടുമണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ തന്റെ ഒന്‍പതാം കിരീടം സ്വന്തമാക്കുന്നത്. നദാലിന്റെ മുപ്പത്തിനാലാം മാസ്റ്റേഴ്‌സ് കിരീടം കൂടിയാണിത്.

വനിതാ വിഭാഗത്തില്‍ യോഹന്ന കോന്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് കരോളിന പ്ലിസ്‌കോവ കളിമണ്‍ കോര്‍ട്ടില്‍ തന്റെ ആദ്യ കിരീടം സ്വന്തമാക്കി. 6-3, 6-4 ആണ് സ്‌കോർ.

shortlink

Post Your Comments


Back to top button