തിരുവനന്തപുരം : നീന്തൽ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികൾക്ക് കടുത്ത പനിയും ഛർദ്ദിയും പിടിപെട്ടതോടെ മാതാപിതാക്കൾ കോടതിയെ സമീപിക്കാൻ ഒരുക്കുന്നു.പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പോലീസ് വകുപ്പിനു കീഴിലുള്ള നീന്തൽ കുളത്തിൽ പരിശീലനം നടത്തിയ കുട്ടികളുടെയാണ് ആരോഗ്യനില മോശമായത്.
സംസ്ഥാനത്തെ ആദ്യ ക്ലോറിൻ രഹിത കുളമാണ് ഇത്.ഈമാസം ഒന്ന് മുതൽ ഏഴ് വരെ നീന്തൽ പരിശീലനത്തിന് എത്തിയ നിരവധി കുട്ടികളാണ് പല ആശുപത്രികളിൽ ഇതിനകം ചികിത്സ തേടിയത്. എട്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ബേബി പൂളും, മറ്റുള്ളവർക്ക് വലിയ പൂളുമാണ് ഉള്ളത്. ഇതിൽ വലിയ പൂളിൽ പരിശീലിച്ച കുട്ടികൾക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മാസം 1500 രൂപയാണ് കുട്ടികളുടെ നീന്തൽ പരിശീലനത്തിനായുള്ള ഫീസ്.
അതേസമയം പരാതിയുമായി രക്ഷിതാക്കൾ കോടതിയിലേക്ക് നീങ്ങുമ്പോൾ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സ്റ്റേഡിയം അധികൃതരുടെ നിലപാട്. എന്നാൽ പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൂളിന്‍റെ അഡ്മിനിസ്ട്രേറ്ററുടേയും പരിശീലകരുടെയും വിശദീകരണം.
Post Your Comments