KeralaLatest News

എക്‌സിറ്റ് പോള്‍: അമല പോളിന്റെ പേജില്‍ തെറിയഭിഷേകം

കൊച്ചി : എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ നടി അമല പോള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. അമല പോളിന്റെ പോളും എക്‌സിറ്റ് പോളിന്റെ പോളുമാണ് ഇവിടെ നടിയ്ക്ക് വിനയായി തീര്‍ന്നത്. എന്‍ഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അനുകൂലമായി എക്‌സിറ്റ് പോളുകള്‍ വന്നതു മുതല്‍ അമല പോളിന്റെ ഫേസ്ബുക്ക് പേജില്‍ നിറയെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് . എന്‍ഡിഎ സീറ്റ് തൂത്തുവാരുമെന്ന എക്‌സിറ്റ് പോളിന്റെ പ്രവചനത്തോടെ എക്‌സിറ്റ് പോളുകളോടുള്ള വിരോധം മുഴുവനും തീര്‍ത്തത് അമല പോളിന്റെ ഫേസ്ബുക്് പേജിലും. നടി അമല പോളിന്റെ ആരോ ആണ് എക്‌സിറ്റ് പോള്‍ എന്ന തരത്തിലാണ് കമന്റ് ബോക്‌സില്‍ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞ് പോസ്റ്റുകള്‍ ഇട്ടിട്ടുള്ളത്. ചുരുങ്ങിയ സമയംകൊണ്ട് സഭ്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിച്ചുള്ള പോസ്റ്റുകള്‍കൊണ്ട് കമന്റ് ബോക്‌സ് നിറയുകയായിരുന്നു.

എടി മോളെ അമല പോളെ നിന്റെ ചേട്ടന്‍ എക്‌സിറ്റ് പോള്‍ അല്ല ഓന്റെ അച്ചന്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞാലും പ്രധാനമന്ത്രി നുമ്മടെ ആളായിരിയ്ക്കും എന്ന പോസ്റ്റുകള്‍ തുടങ്ങി നിന്നെ ഞങ്ങള്‍ സഖാക്കള്‍ വെറുതെ വിടില്ലെന്നും, കേരളത്തില്‍ റിലീസാകുന്ന നിന്റെ സിനിമകള്‍ ഇവിടെ ഇറക്കാന്‍ സമ്മിതിയിക്കില്ലെന്നുമുള്ള ഭീഷണികളാണ് അധികവും. ചില കമന്റുകളില്‍ ഇത് സഖാവ് പിണറായി വിജയന്റെ നാടാണെന്നും അധികം കളിച്ചാല്‍ കളി പഠിപ്പിയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേസമയം ഇതേകുറിച്ച് പ്രതികരിയ്ക്കാന്‍ നടി തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button