ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 11 വര്‍ഷം ജഴ്‌സിയണിഞ്ഞ വിന്‍സെന്റ് കമ്പനി ടീം വിട്ടു. ഇന്നലെ എഫ്.എ കപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് ക്യാപ്റ്റന്‍ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്. ഈ സീസണില്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് എന്നിവ നേടി റെക്കോഡ് നേട്ടത്തിന്റെ ഉടമയാണ് സിറ്റി. 2008ല്‍ ഹാംബര്‍ഗര്‍ ക്ലബ്ബില്‍ നിന്നാണ് താരം സിറ്റിയില്‍ എത്തുന്നത്. സിറ്റിക്ക് വേണ്ടി 360 മത്സരങ്ങള്‍ കളിച്ച കമ്പനി 4 പ്രീമിയര്‍ ലീഗ് കിരീടങ്ങളും, 2 എഫ് എ കപ്പും, 4 ലീഗ് കപ്പും, 2 കമ്മ്യുണിറ്റി ഷീല്‍ഡ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
Playing for about 10 years with this man for club and country. And what an privilege it’s been. Big player, Big personality and big leader. Learned a lot from you. Wishing you all the best for the future. Btw picking you up at 2 pm today???♂️? pic.twitter.com/Upfyo4aZfD
— Kevin De Bruyne (@KevinDeBruyne) May 19, 2019
‘അവിശ്വസനീയമായ ഒരു സീസണിന്റെ സമാപനമാണ് നാം കണ്ടത്. നീല ജഴ്‌സിയില്‍ എന്റെ പതിനൊന്നാം വര്‍ഷം. ഞാന്‍ ഈ എഴുതുന്നത് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല. ഇപ്പോള്‍ എനിക്ക് പോകാനുള്ള സമയമായി’ ആരാധകര്‍ക്കുള്ള തുറന്ന കത്തില്‍ കമ്പനി എഴുതുന്നു. എന്നാല്‍, ഭാവി തീരുമാനങ്ങളെക്കുറിച്ച് വിശദമായി മറ്റൊരു കത്ത് എഴുതുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
Post Your Comments