KeralaLatest News

മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, അത് അവരുടെ മുഖത്തേക്കാണെന്ന് ; സി ദിവാകരന് വിഎസിന്‍റെ മറുപടി

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസകിനെയും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതനന്ദനെയും വിമർശിച്ച തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ സി ദിവാകരന് മറുപടിയുമായി വിഎസ്.വിഎസ് സർക്കാറിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകൾ പിടിച്ചുവെക്കാറുണ്ടായിരുന്നുവെന്നയിരുന്നും വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും ദിവാകരൻ പറഞ്ഞു.

ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍ അന്നത്തെ മന്ത്രിസഭയിലെ മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും  അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന് വിഎസ് തുറന്നടിച്ചു. ഭരണ പരിഷ്കരണ കമ്മീഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും വിഎസ് തുറന്നടിച്ചു.

സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button