
തിരുവനന്തപുരം : കോളേജുകളെയും സര്‍വകലാശാലകളെയും വിലയിരുത്തി അക്രഡറ്റിഷേന്‍ നല്‍കുന്ന ദേശീയ തലത്തിലെ നാക് മാതൃകയില്‍ സംസ്ഥാനത്ത് തുടങ്ങുന്ന സ്റ്റേറ്റ് അസ്സസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ (സാക്) നെതിരെ യു.ഡി.എഫ് അനുകൂല സംഘടനകള്‍ രംഗത്തെത്തി. ഇത്രയും അളവെടുപ്പ് താങ്ങാനാവില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കേണ്ടത് അക്കാദമിക പ്രവര്‍ത്തനങ്ങളാണെന്നും വിലയിരുത്തലല്ലെന്നുമാണ് ഇവരുടെ നിലപാട്. ഇത്തരം നടപടികള്‍ മൂലം സ്‌കൂളുകള്‍ക്ക് നഷ്ടമാകുന്നത് കുട്ടികള്‍ക്ക് നല്‍കേണ്ട പഠനസമയമാണെന്നും ഇവര്‍ പറയുന്നു.
സാക് അക്രഡിറ്റേഷന്‍ ഉള്ള കോളജുകള്‍ക്കു മാത്രമേ ഭാവിയില്‍ പുതിയ കോഴ്സുകളും സീറ്റ് വര്‍ധനയും സര്‍ക്കാര്‍ സഹായവും നല്‍കുകയുള്ളൂ.സംസ്ഥാനത്ത് നിലവാരമളക്കുന്ന സംവിധാനം തുടങ്ങുന്ന സര്‍ക്കാര്‍ അന്താരാഷ്ട്ര സംവിധാനങ്ങളെക്കുറിച്ച് മിണ്ടുന്നില്ലെന്നും സംഘടനകള്‍ വിമര്‍ശിക്കുന്നു. ഗവേഷണ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കണമെന്നും യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകള്‍ പറയുന്നു. കേരള യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷനാണ് സാക്‌നെ എതിര്‍ത്ത് രംഗത്ത് വരുന്നത്.
Post Your Comments