തുരുത്തിക്കര: സെമിത്തേരിയുടെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌ക്കരിയ്ക്കാനാകാത്ത സാഹചര്യത്തില്‍ വനതാ കമ്മീഷന്‍ കേസ് എടുത്തു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വൃദ്ധയുടെ മൃതദേഹം സംസ്‌ക്കരിയ്ക്കാനാകാത്ത സാഹചര്യം ഉടലെടുത്തത്. അതേസമയം, മൃതദേഹത്തോടുള്ള അനാദരവ് തുടരാതെ എത്രയും പെട്ടെന്ന് സെമിത്തേരിയില്‍ മറവ് ചെയ്യണം എന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
കൊല്ലം നെടിയവിളയില്‍ തുരുത്തിക്കര ജെറുസലേം മാര്‍ത്തോമ പള്ളി ഇടവകാംഗമായ അന്നമ്മ ചൊവ്വാഴ്ചയാണ് മരിച്ചത്. ഈ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്. എന്നാല്‍ ഈ സെമിത്തേരിയില്‍ അടക്കം ചെയ്യുന്ന വിഷയം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും, അടക്കം ചെയ്യാനാവില്ലെന്നും നിലപാടെടുത്ത് പ്രദേശവാസികളെത്തി.
കൊല്ലം ജില്ലാ കളക്ടര്‍ ഇരുകൂട്ടരുമായും ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഇതിനിടയില്‍ വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ അന്നമ്മയുടെ വെീട് സന്ദര്‍ശച്ചു. കോടതി ഉത്തരവിന് പിന്നാലെ 2014ല്‍ കൊല്ലം ജില്ലാ കളക്ടര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഈ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. കൊല്ലറ സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിന് പകരം, തുരുത്തിക്കര ഇമ്മാനുവല്‍ മര്‍ത്തോമ പള്ളി വക സെമിത്തേരിയില്‍ മൃതദേഹം മറവ് ചെയ്യണം എന്ന് കളക്ടര്‍ നിര്‍ദേശിച്ചുവെങ്കിലും ഇവിടെ കല്ലറ ഒഴിവില്ലെന്നാണ് അന്നമ്മയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments