ജിദ്ദ: സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ തിരിച്ചുകിട്ടി. ജിദ്ദ ഹയ്യ് റൗദയിലെ സ്വകാര്യ പോളിക്ലിനിക്കില്‍ കസേരയില്‍ ഉപേക്ഷിച്ച നിലയില്‍ 36 മണിക്കൂറിന് ശേഷമാണ് തിരിച്ചുകിട്ടിയത്. . ക്ലിനിക്കിലെ ജീവനക്കാരാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്
സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. തട്ടിക്കൊണ്ടുപോയ സ്ത്രീ തന്നെയാണ് കുട്ടിയെ പോളിക്ലിനിക്കില്‍ ഉപേക്ഷിച്ചതെന്നും നിരീക്ഷണ കാമറകളില്‍ നിന്ന് മനസിലായി . കുഞ്ഞിന്റെ പിതാവില്‍ നിന്ന് പരാതി ലഭിച്ചത് മുതല്‍ പൊലീസ് ഊ ര്‍ജ്ജിത അന്വേഷണം നടത്തിയിരുന്നു ആരോഗ്യ മന്ത്രാലയവും ഇടപെട്ടു. നഴ്സിന്റെ വേഷത്തിലെത്തിയായിരുന്നു പ്രതി കുട്ടിയെ തട്ടിയെടുത്തത്.
Post Your Comments