കൊൽക്കത്ത : നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടല്‍ കൂടാതെ സംസ്ഥാനത്ത് സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മമത തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
തെരഞ്ഞെടുപ്പിന് തലേന്നാണ് മമത മുഖ്യതെര.കമ്മീഷന് സുനില്‍ അറോറയ്ക്കു കത്തെഴുതിയത്. തെരഞ്ഞെടുപ്പിൽ ജനാധിപത്യ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെയും സംരക്ഷിക്കുകയും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുകയും വേണമെന്നും മമത കത്തില്‍ ചൂണ്ടിക്കാട്ടി.
ബിജെപി കാരണം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേളയില്‍ നിരവധി നിയമവിരുദ്ധമായ, ഭരണഘടനാ വിരുദ്ധമായ, പക്ഷപാതപരമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാന ഭരണകൂടവും അതിന്റെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും അവഹേളനത്തിനും ആക്രമണത്തിനും വിധേയമായിട്ടുണ്ടെന്നും മമത കത്തില്‍ പറയുന്നു.
Post Your Comments