കാസര്‍കോട്: കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ റീ-പോളിംഗിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യം. പൊതുജനങ്ങള്‍ക്ക് അത് കാണാനാകില്ല. ഈ രണ്ട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീ പോളിംഗിന്റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളാണ് രഹസ്യമാക്കി സൂക്ഷിയ്ക്കുക. കാസര്‍കോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ ഇതോടെ പൊതുജനങ്ങള്‍ക്ക് കാണാനാകില്ല. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാര്‍ക്ക് മാത്രമേ ഇവിടത്തെ ദൃശ്യങ്ങള്‍ കാണാനാകൂ.
ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയാണെന്നും അതിനാലാണ് രഹസ്യമാക്കി വച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരികള്‍ കൂടിയായ കളക്ടര്‍മാരുടെ നടപടി. ഏപ്രില്‍ 23-ന് നടത്തിയ വോട്ടെടുപ്പില്‍ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ തത്സമയം വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നു. www.webcastkeralage2019.com എന്ന വെബ്‌സൈറ്റിലായിരുന്നു ദൃശ്യങ്ങള്‍ ലഭ്യമായിരുന്നത്. ഇപ്പോള്‍ ആ ദൃശ്യങ്ങള്‍ ലഭ്യമല്ല (Access Denied) എന്ന സന്ദേശമാണ് ലഭിക്കുക.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കല്യാശ്ശേരിയില്‍ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് നടന്നത്
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് ബൂത്തുകളിലും, മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരില്‍ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടന്നത്
Post Your Comments