KeralaLatest News

യുവതിയുടെ അവിഹിത ബന്ധത്തിന് തടസം : ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഭാര്യ ചെയ്തത് ഇങ്ങനെ

കൂത്താട്ടുകുളം : തന്റെ അവിഹിത ബന്ധത്തിന് തടസം ഒഴിവാക്കാന്‍ ഭര്‍ത്താവിനോട് ഭാര്യ ചെയ്തത് ആരെ ഞെട്ടിയ്ക്കും. പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്ന് മര്‍ദിച്ചതിനു പിന്നില്‍ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ ഭാര്യ ഉള്‍പ്പെടെ നാലംഗ സംഘത്തെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പ്രേരണയില്‍ കാമുകന്‍ ഉള്‍പ്പെടുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മണ്ണത്തൂര്‍ ബലിക്കുളത്തില്‍ സുരേഷാണ് (36) ക്രൂരമര്‍ദനത്തിന് ഇരയായത്. സുരേഷിന്റെ ഭാര്യ നിഷ (26), കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്കു സമീപം താമസിക്കുന്ന കളപ്പുരയ്ക്കല്‍ പ്രജീഷ് (32), സുഹൃത്തുക്കളായ കടനാട് ചെറുപുറത്ത് ജസ്സിന്‍ (28), ഒലിയപ്പുറം നിരപ്പില്‍ നിബിന്‍ (32) എന്നിവരെ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യു. ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

കൂട്ടുപ്രതി തിരുമാറാടി ടാഗോര്‍ കോളനിയില്‍ താമസിക്കുന്ന ലോറന്‍സ് (40) ഒളിവിലാണ്. നിഷയും പ്രജീഷും അടുപ്പത്തിലായിരുന്നെന്നും സുരേഷിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 5നു വൈകിട്ട് 5.30നു പൊലീസ് എന്നു പരിചയപ്പെടുത്തി ജസ്സിനും, പ്രദീഷും ചേര്‍ന്നു സുരേഷിനെ പ്രജീഷിന്റെ ഓട്ടോറിക്ഷയില്‍ ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു. നിബിനും ലോറന്‍സും വഴിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി. സുരേഷിനെ സംഘം വായില്‍ തുണി തിരുകി രാത്രി മുഴുവന്‍ മര്‍ദിച്ചെന്നാണു കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button