ഫ്‌ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്ത വാള്‍മാര്‍ട്ടിന് വൻ തിരിച്ചടി. ഏറ്റെടുക്കല്‍ കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനത്തെ ബാധിച്ചതായും ആഗോള തലത്തില്‍ വരുമാന നഷ്ടമുണ്ടാക്കിയെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി -ഏപ്രില്‍ മാസത്തില്‍ അന്താരാഷ്ട്ര ബിസിനസില്‍ നിന്നും മൊത്ത ലാഭത്തിലും വരുമാനത്തിലും വന്‍ ഇടിവാണ് നേരിട്ടത്. കമ്പനിയുടെ വരുമാനത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നുള്ള നഷ്ടമാണ് ഇടിവുണ്ടാക്കിയത്. ആദ്യപാദത്തില്‍ വാള്‍മാര്‍ട്ടിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തന വരുമാനത്തില്‍ 38 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാള്‍മാര്‍ട്ടിന്റെ മൊത്ത വരുമാനം ഒരു ശതമാനം വര്‍ധിച്ച് 123.93 ബില്യണ്‍ ഡോളറില്‍ എത്തിയെങ്കിലും അന്താരാഷ്ട്ര വില്‍പ്പനയില്‍ 4.9 ശതമാനത്തിന്റെ ഇടിവാണ് കമ്പനിയ്ക്കുണ്ടായത്. എന്നാലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഫോണ്‍പേയിലും ഇപ്പോഴും വാള്‍മാര്‍ട്ട് ഏറെ പ്രതീക്ഷ പുലർത്തുന്നു.
Post Your Comments