ബംഗളരു: കോൺഗ്രസ് എംഎല്‍എയുടെ വീടിന് സമീപത്ത് നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ഫോടനം നടക്കുമ്പോൾ വഴിയരികിലൂടെ നടക്കുകയായിരുന്ന വെങ്കിടേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.കർണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയായ മുനിരത്നയുടെ രാജരാജേശ്വരി നഗറിലെ വീടിന് സമീപം ഇന്ന് രാവിലെ ഒമ്പതേകാലോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ടി സുനൽ കുമാർ വ്യക്തമാക്കി.
Post Your Comments