Latest NewsKerala

തൃശൂരില്‍ ജയം ആർക്കൊപ്പം; എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നതിങ്ങനെ

തിരുവനന്തപുരം: എക്‌സിറ്റ് ഫലങ്ങൾ പുറത്തുവന്നതോടെ തൃശൂരിലേക്കാണ് ഏവരുടെയും ശ്രദ്ധ. തൃശൂരില്‍ ഇടതുപക്ഷത്തിനൊപ്പമാണ് വിജയമെന്നാണ് മനോരമയുടെ സർവ്വേ സൂചിപ്പിക്കുന്നത്. ഇവിടെ വിജയം പ്രവചിക്കുന്നില്ലെങ്കിലും ഫോട്ടോഫിനിഷാണെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. രാജാജി മാത്യുവാണ് ഇവിടെ ഇടത് സ്ഥാനാർത്ഥി. അതേസമയം ചാലക്കുടി, എറണാകുളം. ഇടുക്കി, കോട്ടയം. ആലത്തൂര്‍ മണ്ഡലങ്ങളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

എന്നാൽ കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ സതീഷ് ചന്ദ്രനെയും വടകരയില്‍ കെ മുരളീധരന്‍ പി ജയരാജനെയും പരാജയപ്പെടുത്തുമെന്ന് മനോരമ സര്‍വ്വെ വ്യക്തമാക്കുന്നു. പൊന്നാനിയിലും മലപ്പുറത്തും മുസ്ലീംലീഗ് വിജയം തുടരും. പാലക്കാട് എം ബി രാജേഷ് വിജയം ആവര്‍ത്തിക്കുമെന്നും സര്‍വ്വെയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button