Latest NewsInternational

വേലി തന്നെ വിളവ് തിന്നുന്നു; രഹസ്യങ്ങള്‍ ചോര്‍ത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് ലഭിച്ച ശിക്ഷ ഇങ്ങനെ

വാഷിങ്ടന്‍ : ചൈനയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍ കെവിന്‍ മലോറിക്ക് (62) 20 വര്‍ഷം തടവ്. 25,000 ഡോളറിന് യുഎസ് സൈനിക രഹസ്യങ്ങള്‍ കൈമാറിയെന്ന കേസിലാണ് ശിക്ഷ. 2017 ലാണ് ഇയാള്‍ അറസ്റ്റിലായത്. കുറ്റക്കാരനെന്നു 2018 ജൂണില്‍ കോടതി കണ്ടെത്തി. അതീവരഹസ്യ രേഖകള്‍ ഇയാള്‍ പകര്‍ത്തുന്നതിന്റെ വീഡിയോ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഷാങ്ഹായിലെ ഷിക്കാഗോയിലെ ഒഹേറെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് മല്ലോരി പിടിക്കപെടുന്നത്. 5 രേഖകള്‍ കൈമാറാന്‍ ലക്ഷ്യമിട്ടെങ്കിലും രണ്ടെണ്ണമേ കൈമാറാനായുള്ളൂ. ഇതിനു മുന്നോടിയായി ഇയാള്‍ ഷാങ്ഹായിലെത്തി ചൈനീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നു. വിവരങ്ങള്‍ രഹസ്യമായി കൈമാറുന്നതിനുള്ള ഉപകരണങ്ങള്‍ ചൈനീസ് ഏജന്റ് ഇയാള്‍ക്കു നല്‍കി.

shortlink

Post Your Comments


Back to top button