Latest NewsIndia

കുടുംബ വാഴ്ച അവസാനിക്കാറായെന്ന് യോഗി 

ഇന്ത്യൻ രാഷ്ട്രീയത്തിൽ കുടുംബ വാഴ്ചയുടെ കാലം അവസാനിച്ചെന്ന് ഉത്തർ ദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. പ്രാദേശിക രാഷ്ട്രീയത്തിന്റെയും ജാതിയയുടെയും പ്രഭാവത്തിലും കുറവ് വന്നു. തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഇത് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൊതുജീവിതം സാധ്യമാകൂ, മോദിയുടെ പ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദു മോദിയായത് എന്നും യോഗി കൂട്ടിച്ചേർത്തു.

അവസാന ഘട്ട  തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം കഴിഞ്ഞ ആറു  ഘട്ടങ്ങളിലും പോളിംഗ് ശതമാനം ഉയർന്നത് ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുന്നതിന്റെ കാഴ്ചയാണെന്നും യോഗി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button