KeralaLatest News

വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 4 പോലീസുകാ‌ര്‍

തിരുവനന്തപുരം: വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കണമെന്നും സ്വന്തം വിലാസത്തിലല്ലാതെ അയച്ച പോസ്റ്റല്‍ ബാലറ്റുകള്‍ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് 4 പോലീസുകാ‌ര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ മണിക്കുട്ടന്‍ ഉള്‍പ്പെടെ നാല് പോലീസുകാരുടെ ബാലറ്റുകള്‍ പോലീസ് അസോസിയേഷന്‍ ഇടപെട്ട് വിലാസം മാറ്റി അയപ്പിച്ചു എന്നാണ് പരാതി. വട്ടപ്പാറ സ്വദേശി മണിക്കുട്ടന്റെ വിലാസത്തില്‍ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് കൂട്ടത്തോടെ എത്തിയിരുന്നു. വിവാദമായതോടെ പോസ്റ്റ് ഓഫീസ് അധികൃതര്‍ ബാലറ്റ് തിരിച്ചയച്ചു. ഈ ബാലറ്റുകള്‍ തിരികെ കിട്ടണമെന്നാണ് പോലീസുകാരുടെ ആവശ്യം.

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്.ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന ഐ.ആര്‍ ബറ്റാലിയനിലെ ഈ നാലുപേരെയും തിരിച്ചുവിളിച്ചിരുന്നു. ഇന്നലെ നാട്ടിലെത്തിയാണ് ഇവര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

മറ്റ് സംസ്ഥാനങ്ങളില്‍ സുരക്ഷാചുമതലയുള്ളതിനാല്‍ തന്റെ പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കാന്‍ ഭാര്യയ്ക്ക് സമ്മതപത്രം നല്‍കിയിരുന്നെന്ന് മണിക്കുട്ടന്റെ പരാതിയിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് മണിക്കുട്ടന്റെ വിലാസത്തില്‍ പോസ്റ്റല്‍ ബാലറ്റ് അയയ്ക്കാന്‍ അപേക്ഷ നല്‍കിയതെന്നാണ് മറ്റുള്ളവരുടെ വാദം. പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കണമെന്ന് വാട്സ്‌ആപ് സന്ദേശമയച്ച കമാന്‍ഡോ വൈശാഖിനെതിരെ കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button