KeralaLatest News

സംസ്ഥാനത്തെ ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ  മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. അതേസമയം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തിയേറിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലവര്‍ഷം ഇത്തവണ ജൂണ്‍ നാലോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് വ്യക്തമാക്കുന്നത്. 93 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ 96 മുതല്‍ 104 ശതമാനം വരെയുള്ള മഴയാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button