മുംബൈ: രാജ്യത്ത് 20 ലക്ഷം ടെലിവിഷന്‍ സെറ്റുകള്‍ വിറ്റഴിച്ചതായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. പുറത്തിറക്കി 14മാസംകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നാണ് കമ്പനിയുടെ അവകാശവാദം. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വില്പനയിലും ഷവോമിയ്ക്കുതന്നെയാണ് ഒന്നാം സ്ഥാനം. വിപണിയില്‍ മുന്‍നിര സ്ഥാനത്തുണ്ടായിരുന്ന സാംസങ്, സോണി, എല്‍ജി എന്നീ കമ്പനികളുടെ ടെലിവിഷനുകളേക്കാള്‍ വിലകുറച്ചാണ് ഷവോമി ടെലിവിഷന്‍ പുറത്തിറക്കിയത്. പ്രധാനമായും ഫ്ളിപ്കാര്‍ട്ട് വഴിയാണ് ഷവോമി ടി.വി ബ്രാന്‍ഡുകള്‍ വിൽക്കുന്നത്.
Post Your Comments