കൊച്ചി: കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്റെ വിവരങ്ങൾ അന്വേഷിച്ച് കോന്തുരുത്തി ഇടവക വികാരി മാത്യു ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ആലുവ ഡിവൈഎസ്‍പിയെ കാണാനെത്തി.എഎംടി ഭാരവാഹികളും വികാരിക്കൊപ്പമുണ്ട്.
വ്യാജരേഖ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്ത ആദിത്യനെ മൂന്ന് ദിവസമായി പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നുവെന്നും കസ്റ്റഡിയില്‍ എടുത്തതിന്‍റെ കാരണവും യുവാവ് എവിടെയെന്ന് പറയാനും പോലീസ് തയ്യറാകുന്നില്ലെന്നും ഫാദര്‍ മാത്യു ഇടശ്ശേരി വ്യക്തമാക്കി.
ഇന്നലെ രാത്രി ആദിത്യയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു വൈദികരും എഎംടി ഭാരവാഹികളും പ്രതിഷേധവുമായെത്തിയിരുന്നു. വീട്ടുകാരുമായി സംസാരിക്കാന്‍ ആദിത്യന് പൊലീസ് അനുവദിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍, ആദിത്യനെ വിട്ടയക്കാന്‍ ആകില്ലെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചിരുന്നു. അതേസമയം താൻ നെറ്റിൽ ഇട്ടത് വ്യജരേഖയല്ലെന്ന് ആദിത്യ പോലീസിനോട് വ്യക്തമാക്കി.
Post Your Comments