KeralaLatest News

സൂര്യകാന്തി കര്‍ഷകര്‍ പ്രതിസന്ധിയില്‍; വിനയായി വേനല്‍ മഴ

വയനാട്: സൂര്യകാന്തി കര്‍ഷകരെ കണ്ണീരിലാഴ്ത്തി വേനല്‍മഴ. തുടര്‍ച്ചയായി പെയ്ത മഴയില്‍ പാടങ്ങളില്‍ വെള്ളംകെട്ടിനിന്നതോടെ വിളകള്‍ മൂപ്പെത്താതെ നശിക്കുകയാണ്. വിത്തുകള്‍ മൂപ്പെത്തിയാല്‍ മാത്രമെ ഇവ വിളവെടുത്ത് വരുമാനമുണ്ടാക്കാനാകൂ. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു വിളവെടുക്കേണ്ടിയിരുന്നത്.
സുല്‍ത്താന്‍ബത്തേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് കര്‍ണാടകയിലേത് പോലെ സൂര്യകാന്തി കൃഷിയിറക്കിയിരുന്നത്. പലരും ഒരേക്കര്‍ സ്ഥലത്ത് വരെ കൃഷി ഒരുക്കി.

പൂവിരഞ്ഞതോടെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദനങ്ങളുമായി എത്തി. എന്നാല്‍ വേനല്‍മഴ ശക്തമായതോടെ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കരയില്‍ മാത്തൂര്‍ക്കുളങ്ങര സുനില്‍ അരയേക്കറിലാണ് സൂര്യകാന്തി കൃഷിയിറക്കിയത്. സാധാരണ മൂന്നുമാസം കൊണ്ട് വിത്തുകള്‍ പാകമാകും. പക്ഷേ മഴ പെയ്തത് കൃഷിയെ ബാധിച്ചു. വിളവെടുക്കുന്നതിന് തൊട്ടുമുന്‍പാണ് കനത്ത മഴപെയ്തത്.

shortlink

Post Your Comments


Back to top button