വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദി പരാജയെപ്പെട്ടേക്കാമെന്നു ബി എസ് പി നേതാവ് മായാവതി. മോദിയുടെ ഗുജറാത്ത് മോഡല്‍ വലിയ പരാജയമായിരുന്നെന്നും അവിടുത്തെ സാധാരണ ജനങ്ങള്‍ ഇപ്പോഴും കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലുമാണെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
യു പിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് രാജ്യത്തുടനീളം ബിജെപി ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. 1977ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലിയില്‍ തോറ്റത് പോലെ മോദിക്കും തോല്‍വി സംഭവിച്ചേക്കാം. നോമിനേഷന്‍ നല്‍കാന്‍ വേണ്ടി മാത്രമാണ് മോദി വാരണാസിയില്‍ എത്തിയതെന്നും അവര്‍ വിമര്‍ശിച്ചു.
കഴിഞ്ഞ തവണ 371784 വോട്ടുകള്‍ക്ക് മോഡി ജയിച്ച മണ്ഡലമാണ് വാരണാസി. 581023 വോട്ടുകളാണ് അന്ന് ബിജെപി നേടിയത്. ബി എസ് പിയ്ക്ക് അന്ന് 60579 വോട്ട് മാത്രമാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. അരവിന്ദ് കേജ്രിവാളിന് 209238 വോട്ടുകളും കോണ്‍ഗ്രസിന്റെ അജയ് റായിക്ക് 75614 വോട്ടുകളും ലഭിച്ചു. എസ് പിയ്ക്ക് വേണ്ടി മത്സരിച്ച കൈലാസ ചരസ്യ 45291 വോട്ടുകളും സ്വന്തമാക്കി. ഇത്തവണ എസ് പി- ബി എസ് പി സഖ്യത്തിന് വേണ്ടി ശാലിനി യാദവാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി അജയ് റായ് വീണ്ടും ജനവിധി തേടുന്നു.
Post Your Comments