KeralaLatest News

കള്ളവോട്ട് : തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍

കണ്ണൂര്‍ : കള്ളവോട്ട് സംബന്ധിച്ച് തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. വോട്ടു ചെയ്യാനെത്തുന്നവര്‍ മുഖപടം മാറ്റണമെന്ന നിലപാടാണ് തന്റേതെന്ന് അദ്ദേഹം വീണ്ടും നിലപാട് വ്യക്തമാക്കി. മുഖം മറച്ചെത്തിയ വോട്ടര്‍മാര്‍ കള്ളവോട്ടു ചെയ്തു. ചില വോട്ടര്‍മാര്‍ മുഖാവരണം മാറ്റാന്‍ തയാറാകുന്നില്ല. പാമ്പുരുത്തിയില്‍ 50 പേരും പുതിയങ്ങാടിയില്‍ 100 പേരും മുഖപടം ധരിച്ചു കള്ളവോട്ട് ചെയ്തു. മുഖപടം ധരിക്കാന്‍ വാശിപിടിക്കുന്നത് കള്ളവോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. താന്‍ മുന്നോട്ടുവച്ചത് തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ആവശ്യമാണെന്നും ജയരാജന്‍ പറഞ്ഞു

വോട്ടുചെയ്യാനെത്തുന്നവര്‍ പര്‍ദ മാറ്റണമെന്ന എം.വി. ജയരാജന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. റീപോളിങ്ങിന്റെ തലേന്നു വീണുകിട്ടിയ അവസരം പ്രചാരണ ആയുധമാക്കി കോണ്‍ഗ്രസ് ജയരാജനെതിരെ രംഗത്തെത്തി. എന്നാല്‍ നിഖാബ് ധരിച്ചെത്തുന്നതില്‍ തെറ്റില്ലെന്നും പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിച്ചാല്‍ മതിയെന്നും പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിവാദം മയപ്പെടുത്തി.

വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നുമാണ് എം.വി.ജയരാജന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button