തിരുവനന്തപുരം: കള്ളവോട്ടിനായി ചെയ്യാൻ വേണ്ടി പര്‍ദ ധരിച്ച് വരരുതെന്ന് കോടിയേരി ബാലകൃഷ്ണൻ. പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിംഗ് ഏജന്‍റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടാണ് പര്‍ദ ധരിച്ച് വരുന്നവര്‍ ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി വിശദീകരിച്ചു.
വേണ്ടത്ര ജാഗ്രത ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിംഗ് പ്രഖ്യാപിക്കുന്നത്. ആദ്യം നാല് ബൂത്തിൽ റീപോളിംഗ് പ്രഖ്യാപിച്ചു, കൂടുതൽ ബൂത്തുകളിൽ റീപോളിംഗ് ആവശ്യമെങ്കിൽ ആദ്യം തന്നെ പ്രഖ്യാപിക്കാമായിരുന്നില്ലേ എന്നും കോടിയേരി ചോദിച്ചു.
Post Your Comments