തിരുവനന്തപുരം: ഇന്ന് വൈകിട്ടോടെ കേരളത്തിലെ 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത. കോഴിക്കോടും വയനാടും ശക്തമായ മഴ പെയ്‌തേക്കും.
കർണാടകയിൽ നിന്ന് കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ മേഖലയാണ് മഴക്ക് കാരണം. കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകിട്ട് മുതൽ നാളെ പുലർച്ചെ വരെ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മണിക്കൂറിൽ 40 – 45 കിമിവരെ വേഗത്തിലുള്ള കാറ്റ് വീശിയേക്കാം.
Post Your Comments