
ശിവലിംഗത്തില്‍ ശുദ്ധമായ ജലം കൊണ്ട് അഭിഷേകം ചെയ്തും കൂവിളത്തില അര്‍പ്പിച്ചും വളരെ ലളിതമായി ആരാധന നടത്തി ഭഗവാനെ പ്രസാദിപ്പിക്കണമെന്നാണ് പുരാണങ്ങളിൽ പറയുന്നത്. മന്ത്രങ്ങളാലും അദ്ദേഹത്തെ പ്രീതിപ്പെടുത്താം. ശക്തി, സംരക്ഷണം, ആരോഗ്യം, തൊഴില്‍, വിവാഹം ഇങ്ങനെ ഭക്തര്‍ ആഗ്രഹിക്കുന്നതെന്തും ഭഗവാന്‍ ശിവന്‍ നടത്തി തരും.ഹിന്ദുമത വിശ്വാസപ്രകാരം ഭഗവാന്‍ ശിവനെ അരൂപി, അനന്തം, അത്യുത്കൃഷ്ടം , മാറ്റമില്ലാത്തത്, പരിപൂര്‍ണം, അജയ്യതയുടെ സംക്ഷിപ്ത രൂപം , വീര്യം, ഭയാനകം, ശാന്തം, കരുണ, യശ്ശസ്, ബുദ്ധി എന്നിങ്ങനെയെല്ലാം ചിത്രീകരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ പൂജിക്കുന്നതിന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും ധ്യാനിച്ച് മന്ത്രങ്ങൾ ജപിക്കണം.
ഹൃദയം :ഓം ഹ്രം ഹൃദയായ നമശിരസ് : ഓം ഹ്രിം ശിരസേ
സ്വാഹജട( മുടി) :ഓം ഹൂം ശിഖയായേ വഷത്തോജോ
വലയം: ഓം ഹ്രെം കവചായ് ഹും
കണ്ണുകള്‍ :ഓം ഹ്രൗം നേത്രത്രയായ് വൗഷത്ശിവ
ഭഗവാന്റെ കൈകള്‍ : ഓം ഹ്രാ അസ്‌ത്രേയ ഭട്ട്
ശിവക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തുമ്പോഴും ചില കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഒരിക്കലും പൂര്‍ണപ്രദക്ഷിണം നടത്താറില്ല. പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുതെന്ന് പറയാൻ കാരണം. പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്നും നിര്‍ബന്ധമുണ്ട്.
Post Your Comments